Complaint Book on Fatima Mata National College

  • N. K. Premachandran MP Contact Details, Address, Phone Number, Email ID, Whatsapp Number - Book on Fatima Mata National College
    Noushad on 2022-07-26 11:26:30

    Respected Sir,
    We the proud alumni members of Fatima Mata National College ( UAE Chapter) is planning to release a book on our life in Fatima Campus in the forthcoming Sharjah International Book Fair.
    We would like to add an article ( Story, Poem, note etc..) from your side on our college. So please take this a humble request and kindly arrange to send your article.
    The details:
    *ഹരിതം ബുക്സിനോട്* ചേർന്ന് *'എന്റെ കലാലയം'* എന്ന ആശയത്തിൽ, കലാലയത്തെ ഒരു അലുംനി മെംബർ എങ്ങിനെ നോക്കി കാണുന്നു* എന്നരീതിയിൽ ഇറക്കുന്ന ഈ പുസ്തകത്തെ പറ്റിയുള്ള കാര്യങ്ങൾ:

    1) *താൻ പഠിച്ച കോളേജ്, തന്റെ കോളേജ് ജീവിതം, അദ്ധ്യാപകർ, കാമ്പസിലെ രാഷ്ട്രീയ നേതാക്കൾ, പ്രധാനപ്പെട്ട വ്യക്തികൾ, തന്റെ സുഹൃത്തുക്കൾ, കാന്റീനും അവിടുത്തെ ഭക്ഷണവും, സമരങ്ങൾ, അടിപിടികൾ, പ്രണയങ്ങൾ, പ്രണയനഷ്ടടങ്ങൾ, മറ്റു കാമ്പുകൾ, കോളേജ് ഡേ പോലുള്ള ആഘോഷങ്ങൾ എന്നിങ്ങനെ* തന്റെ കലാലയ കാലത്തെക്കുറിച്ചു പരാമർശിക്കണം എന്നു തോന്നുന്ന എന്തിനെ കുറിച്ചുമുള്ള *രസകരമായ അനുഭവങ്ങൾ* പങ്കുവെയ്ക്കാം.

    3) *ഒരു കുറിപ്പെഴുതി വാട്സ് ആപ്പിലൂടെ അയക്കാനോ അല്ലെങ്കിൽ ഫോണിൽ വോയ്സായി അയക്കാനോ* കഴിയണം.

    4) ഇങ്ങനെ കിട്ടുന്ന കുറിപ്പുകൾ *ആവശ്യമായ എഡിറ്റിങ്ങോടുകൂടിയും വോയ്സുകൾ സാധാരണ ഭാഷയിലാക്കിയും* അവതരിപ്പിക്കും.

    5) മുകളിൽ കാണിച്ച *ഒന്നോ രണ്ടോ വിഷയങ്ങളിൽ* ഊന്നിനിന്നാവണം ലേഖനം.

    6) പുസ്തകത്തിൽ ആ കോളേജിൽ പഠിച്ചിറങ്ങിയ *60-70 പേരുടെ ലേഖനങ്ങളായിയിരിക്കും* ഉൽകൊള്ളിക്കുക.

    7) കൂടുതലും *UAE ലുള്ള കോളേജ് ചാപ്റ്ററിലേ മെംബേഴ്സിന്റെ ലേഖനങ്ങൾ* ഉൾപ്പെടുത്താൻ ശ്രമിക്കും. *ഇത് കൂടാതെ മറ്റു രാജ്യങ്ങളിൽ താമസിക്കുന്നവരുടെയും* ലേഖനങ്ങൾ ആവാം.

    8) ഒരോ കോളേജിന്റെ പുസ്തകത്തിലും ആ കലാലയത്തിലെ *ഇപ്പോഴത്തെ പ്രധാനാധ്യാപകന്റെയും ആ കോളേജിൽ പഠിച്ച പ്രമുഖ വെക്തികളുടെയും ലേഖനങ്ങളും* ഉൽപ്പെടുത്തുന്നതായിരിക്കും.

    9) *ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് ഈ പുസ്തകകങ്ങൾ പ്രകാശിപ്പിക്കപ്പെടും.* പിന്നീട് ഒരുപക്ഷെ നാട്ടിൽ *അതത് കാമ്പസുകളിൽ വെച്ചും ഈ പുസ്തകം പ്രകാശിപ്പിക്കാൻ അവസരം ഉണ്ടായാൽ അതും ചെയ്യുന്നതായിരിക്കും.*

    10) ഈ പുസ്തകത്തിൽ *എഴുതുന്നവർ പുസ്തകത്തിന്റെ രണ്ടു കോപ്പികൾ ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിലെ നിയമാനുസൃത വിലയ്ക്ക് വാങ്ങുക* എന്നതിലപുറം എഴുത്തുകാർക്കോ കോളേജ് അലൂംനിക്കോ മറ്റൊരു സാമ്പത്തികബാദ്ധ്യതയും ഇല്ല.

    11) അതാത് കോളേജിലെ ലേഖകർ ആയിട്ടുള്ള *100 പേരെയെങ്കിലും കണ്ടെത്താനുള്ള അവസാന തീയതി –30/07/2022.*

    12) *ലേഖനങ്ങൾ സമർപ്പിക്കാനുള്ള അവസാന തീയതി – 7/08/2022.*

    ഇങ്ങനെ ഒരു കോളേജിൽ പഠിച്ചിറങ്ങിയ അറുപതോളം അലൂംനി മെംബേഴ്സ് ചേർന്നിറയ്ക്കുന്ന പുസ്തകം ഒരുപക്ഷേ *കേരളത്തിലെ ഒരു കലാലയങ്ങളിലും ഇതുവരെ നടന്നിട്ടില്ലാത്ത കാര്യമായിരിക്കാം.* സ്വന്തം കലാലയത്തെക്കുറിച്ചുള്ള, രസകരമായ ഗൃഹാതുരനുഭവങ്ങളുടെ ഒരു *പുസ്തകത്തിന്റെ ഭാഗമാകുക എന്ന അഭിമാനം* ചില്ലറയല്ല. *ഒരു എഴുത്തുകാരനായി മാറുക എന്നതും അഭിമാനകരം* തന്നെ. ഇതിലെഴുതുന്നവർക്ക് *എക്കാലവും ഓർക്കാവുന്ന, കാത്ത് സൂക്ഷിക്കാവുന്ന ഒന്നായി ഈ പുസ്തകം മാറും* എന്നത് ഉറപ്പ്.

    ഈ ഒരു *വേറിട്ട സംഭരംഭത്തിലേക്ക്* അങ്ങയെ ക്ഷണിച്ചു കൊള്ളുന്നു.