Complaint Help

  • Suresh Gopi Contact Details, Contact Address, Phone Number, Email ID, Website, Member Of Parliament - Help
    Vandana Balakrishnan on 2021-09-20 15:32:32

    നമസ്കാരം സർ,
    ഞാൻ വന്ദന ബാലകൃഷ്ണൻ കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളി പഞ്ചായത്തിൽ 12 ആം വാർഡിൽ 152 ആം നമ്പർ വീട്ടിൽ താമസിക്കുന്നു. എന്റെ വീട്ടിൽ അമ്മയും അനിയനും മാത്രമേ ഒള്ളു അച്ഛൻ 3 വർഷം മുൻപ് കാൻസർ വന്ന് മരിച്ചു പിന്നീട് അമ്മ ഹോം നേഴ്സ് ആയി പോയിട്ടാണ് ഞങ്ങളെ നോക്കിയത്. അമ്മ ഗാനഭൂഷണം പാസ്സ് ആയ ആൾ ആണ്. ഒരു 3 മാസം മുൻപ് അമ്മക്ക് കോവിഡ് ബാധിച്ചു അത് ഞങ്ങൾ അറിഞ്ഞിരുന്നില്ല.1.5 മാസത്തിനു ശേഷം ശ്വാസം മുട്ടൽ ഉണ്ടായപ്പോൾ ആണ് കോവിഡ് വന്ന കാര്യം അറിയുന്നത് അതിന്റെ ചികിത്സയിൽ ഇരിക്കെ രണ്ടാമതും കോവിഡ് വന്നു. ഇപ്പോൾ 20 ദിവസം ആയിട്ട് ഹോസ്പിറ്റലിൽ ആണ്. ഇനി പോസ്റ്റ്‌ കോവിഡ് ട്രീറ്റ്മെന്റ് വേണം. അതിന്റെ ഒപ്പം വീട്ടിൽ ഓക്സിജൻ വെച്ച് വേണം ഇരിക്കാൻ. ഞങ്ങൾ വളരെ പാവപെട്ടവർ ആണ് ആരും സഹായിക്കാൻ ഇല്ല എനിക്കും അനിയനും അമ്മ മാത്രമേ ഒള്ളു 3,6 മാസം വേണം പഴയപോലെ ആവാൻ എന്നാണ് ആദ്യം കോവിഡ് വന്നപ്പോൾ പറഞ്ഞെ ഇപ്പൊ രണ്ടാമതും വന്നിരിക്കുന്നു. ദയവായി ഞങ്ങള്ക്ക് ഓക്സിജൻ സിലിണ്ടർ വാങ്ങി തന്ന് സഹായിക്കണം സർ.ഞാനും അനിയനും +2 പാസ്സ് ആയി എനിക്ക് 93% മാർക്ക്‌ ഉണ്ടാരുന്നു. ഇപ്പോൾ പാലാ ബ്രിലിന്റിൽ എൻട്രൻസ് കോച്ചിംഗ് ചേർന്നു. അമ്മയാണ് ഞങ്ങളുടെ ജീവൻ അമ്മക്ക് എന്തേലും സംഭവിച്ചാൽ ഞങ്ങൾക്ക് ജീവിക്കാൻ പറ്റില്ല സർ ദയവായി ഇത് വായിക്കണം