Complaints

  • മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താമോ
    Sameer Mangad on 2020-04-11 10:14:24

    From,.
    സമീര്‍ മാങ്ങാട്
    ലിയാ കളക്ഷന്‍ കാസറകോട്
    To,
    ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി പിണറായി വിജയന്‍

    സാര്‍,
    ഞാനൊരു വസ്ത്ര വ്യാപാരിയാണ്, ഞങ്ങള്‍ മാര്‍ച്ച് 20ന് കേരളം ലോക്ക്ഡൗണ്‍ ചെയ്യുന്നതിന് മുമ്പ് തന്നെ കടകള്‍ അടച്ചിരുന്നു. അതിനു ശേഷമാണ് കേരളം ലോക്ക്ഡൗണ്‍ ചെയ്തത്. ഇന്ത്യ മൊത്തത്തില്‍ പിന്നീടുള്ള ദിവസങ്ങളിലാണ് ലോക്കഡോണ്‍ നടപ്പിലാക്കിയത്.

    മൂന്ന് ആഴ്ചകളോളമായി ഞങ്ങളുടെ കടകള്‍ അടഞ്ഞു കിടക്കുകയാണ്. ഞങ്ങളുടെ ഒരുപാട് വര്‍ഷത്തെ സമ്പാദ്യമാണ് കടക്കകത്തുള്ളത്. പെട്ടെന്നുളള നിര്‍ദ്ദേശം കാരണം യാതൊരുവിധ മുന്നൊരുക്കങ്ങളുമില്ലാതെയാണ് കടകള്‍ അടച്ചിട്ടിരിക്കുന്നത്. കൂടാതെ ചിതല്‍, ഉറുമ്പ്, കൂറ, എലി ഇങ്ങനെയുള്ള ജീവികളുടെ ശല്യം ഉറപ്പായും ഉണ്ടാവുന്നതാണ്. ആയതിനാല്‍ ഇത്രയും ദിവസം അടഞ്ഞുകിടന്ന ഷോപ്പിന്റെ അവസ്ഥ ഞങ്ങള്‍ക്ക് റിഫ്രഷ് ചെയ്യാനൊരു അവസരം നല്‍കണമെന്ന് അപേക്ഷിക്കുകയാണ്.

    അണുവിമുക്തമാക്കാന്‍ വേണ്ടി ഞങ്ങള്‍ക്ക് ആഴ്ചയിലൊരു ദിവസത്തെ ഒന്നോ രണ്ടോ മണിക്കൂറെങ്കിലും കട തുറക്കാന്‍ അവസരം ഒരുക്കി തരണമെന്ന് വിനീതമായി അപേക്ഷിക്കുകയാണ്. (രണ്ടു പേര്‍ക്കെങ്കിലും
    അകലം പാലിച്ചു തന്നെ)

    കൂടാതെ കൊറോണ കാലയളവിലെ വന്‍ സാമ്പത്തിക നഷ്ടങ്ങമാണ് ഞങ്ങള്‍ക്കുണ്ടായിരിക്കുന്നത്. അതിനായി സര്‍ക്കാരിന്റെ ഭാഗത്തു നിന്നും സാഹായങ്ങള്‍ അനുവദിച്ചു തരുമെന്നുകൂടി വിശ്വസിക്കുന്നു.

    കൊറോണ ഇപ്പോഴത്തെ ഭീതിപ്പെടുത്തുന്ന അവസ്ഥ പൂര്‍ണ്ണമായും ഞങ്ങള്‍ മനസ്സിലാക്കുന്നു.
    ഈ മഹാമാരിക്കെതിരെ സര്‍ക്കാറിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും നിര്‍ദേശങ്ങള്‍ അക്ഷരം പ്രതി അനുസരിച്ചുതന്നെയാണ് വ്യാപാരി സമൂഹമുള്ളത്. 'കോവിഡ് '19 നെ എത്രയുംപെട്ടെന്ന് നമ്മുടെ നാട്ടില്‍നിന്നും തുരത്തണം, മലയാളികളായ നാമെല്ലാം ആ കാര്യത്തില്‍ ഒറ്റക്കെട്ടാണ്. അതുകൊണ്ടാണ് ഞങ്ങള്‍ ഇത്രയും ബുദ്ധിമുട്ടുകള്‍ സഹിച്ചു പിടിച്ചുനില്‍ക്കുന്നത്.

    ഇനിയും കടകള്‍ വൃത്തിയാക്കാതെ അതേ നിലയില്‍ തുടര്‍ന്നാല്‍ ഞങ്ങളുടെ കടക്കകത്തുള്ള വിലപിടിപ്പുളള സാധനങ്ങള്‍ നശിച്ചു പോകുമെന്നുള്ള ഭയം കൊണ്ടാണ് ഇങ്ങനെയൊരു അപേക്ഷയുമായി ഞങ്ങള്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ സമക്ഷത്തിലേക്ക് വരാന്‍ കാരണം. അതുകൊണ്ട് ഇതിനു വേണ്ട നടപടി താങ്കളുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു.

    കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അപേക്ഷ താങ്കള്‍ക്ക് കണ്ടിരിക്കും എന്ന് കരുതുന്നു. എന്നിരുന്നാലും ഞങ്ങളുടെ ഓരോരുത്തരുടേയും വിശമങ്ങള്‍ താങ്കളെ അറിയിക്കാം എന്ന് കരുതിയാണ് ഇത്രയും കുറിച്ചത്.
    ഇടത്തരക്കാരായ ചെറുകിട വ്യവസായികളുടെ വിശമങ്ങള്‍ താങ്കള്‍ മനസ്സിലാക്കുമെന്ന പ്രതീക്ഷയോടെയാണ് ഈ കുറിപ്പ് എഴുതുന്നത്. ആയതിനാല്‍ ഇതിനുവേണ്ടി ആഴ്ചയിലൊരു ദിവസം കടയില്‍ പോയി ക്ലീന്‍ ചെയ്യാനുള്ള ഒരു ചുറ്റുപാട് ഒരുക്കണമെന്ന് ഒരിക്കല്‍ കൂടി ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് അപേക്ഷിക്കുകയാണ്. ദയവുചെയ്ത് താങ്കള്‍ ഇതിനെ മുഖവിലക്ക് എടുക്കും അതിനുള്ള സൗകര്യം ചെയ്തു തരും എന്ന ഉറച്ച വിശ്വാസത്തോടെ നിര്‍ത്തുന്നു.
    എന്ന്,
    സമീര്‍ മാങ്ങാട്
    ലിയ കളക്ഷന്‍ കാസറകോട്
    മൊബൈല്‍: 70 123 64 624
    10-04-2020